തിരുവനന്തപുരം: തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഓഫീസും എക്സൈസ് കമ്മീഷണറുടെ ദക്ഷിണ മേഖലാ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ മുട്ടത്തറ ഭാഗത്ത് വച്ച് 10.095 ഗ്രാം എം ഡി എം എ പിടികൂടി. ബൈക്കില്‍ എം ഡി എം എകടത്തികൊണ്ട് വന്ന നെട്ടയം കാച്ചാണി എ കെ ജി നഗറിൽ അനി ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന 26 വയസുള്ള ആദർശിനെ ഒന്നാം പ്രതിയായി അറസ്റ്റ് ചെയ്തു. സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട മുട്ടത്തറ വള്ളക്കടവ് സ്വദേശി സജു സോണിനെ രണ്ടാം പ്രതിയാക്കി കേസ് രെജിസ്റ്റർ ചെയ്തിട്ടുണ്ട് . ഒളിവിൽപ്പോയ രണ്ടാം പ്രതിക്കുവേണ്ടി അന്വേഷണം തുടരുന്നു. ഓണാഘോഷങ്ങൾക്ക് യുവാക്കൾക്കിടയിൽ എം ഡി എം എ വിതരണം ചെയ്യാൻ ഇറങ്ങിയവരായിരുന്നു ഇവർ
