ഭാരത് ജോഡോ യാത്ര; ആറ്റിങ്ങലിൽ രാഹുൽ ഗാന്ധിയെ കാണാൻ തടിച്ചുകൂടിയത് ആയിരകണക്കിനുപേർ

IMG_20220913_213547_(1200_x_628_pixel)

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിയെ കാണാൻ റോഡിന്റെ ഇരുവശങ്ങളിലും  ആയിരകണക്കിനുപേരാണു തടിച്ചുകൂടിയത്. പ്രവർത്തകർ കൂട്ടമായി ജാഥയിലേക്ക് എത്തിയതോടെ വേഗത്തിൽ മുന്നോട്ടു നടക്കാൻ നേതാക്കൾക്കു പലതവണ മൈക്കിലൂടെ വിളിച്ചു പറയേണ്ടി വന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, യുഡിഎഫ് കൺവീനർ എം.എം.ഹസൻ, അടൂർ പ്രകാശ് എംപി, കെ.മുരളീധരൻ എംപി, ഡിസിസി പ്രസിഡന്റ് പാലോട് രവി, വി.എസ്.ശിവകുമാർ, കൊടിക്കുന്നിൽ സുരേഷ് എം.പി., ഷാഫി പറമ്പിൽ എന്നിവർ രാഹുൽഗാന്ധിക്ക് ഒപ്പം നടന്നു. നേതാക്കളുമായി സംസാരിച്ചും റോഡിന്റെ ഇരുവശത്തെയും ജനസഞ്ചയത്തെ കൈകൾ ഉയർത്തി അഭിവാദ്യം ചെയ്തും രാഹുൽ യാത്ര തുടർന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!