ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി; നിർമാണം അടുത്തമാസം തുടങ്ങും

IMG_20220914_100032_(1200_x_628_pixel)

തിരുവനന്തപുരം : ആക്കുളം കായൽ പുനരുജ്ജീവന പദ്ധതിയുടെ നിർമാണം അടുത്തമാസം തുടങ്ങും. കരാറുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂർത്തിയായി. പദ്ധതി നിർവഹണ ഏജൻസിയായ വാസ്കോസിന് കിഫ്ബിയിൽ നിന്നുള്ള ഓഫർ ലെറ്റർ ഈ ആഴ്ച ലഭിക്കും. ഇത് കിട്ടിയാലുടൻ വർക്ക് ഓർഡർ നൽകുമെന്ന് വാസ്കോസ് അധികൃതർ ടൂറിസം വകുപ്പിനെ അറിയിച്ചു. ഹൈദരാബാദിലെ ആവന്തിക കമ്പനിക്കാണ് നിർമാണ കരാർ. ഒക്ടോബർ പകുതിയോടെ പണി തുടങ്ങുമെന്നാണ് പ്രതീക്ഷ. 15 വർഷത്തേക്ക് പരിപാലന ചുമതല കൂടി ഏൽപിച്ചു കൊണ്ടാണ് കരാർ.

 

2 വർഷം കൊണ്ട് നിർമാണം പൂർത്തിയായേക്കും. പദ്ധതിക്കായി 185.23 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ഇതിൽ 96 കോടി രൂപയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കു മന്ത്രിസഭായോഗം അംഗീകാരം നൽകി. സംസ്ഥാനത്ത് നടപ്പിലാക്കുന്ന നീർത്തട പുനരുജ്ജീവന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി തയാറാക്കിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular