രാഹുൽ ഗാന്ധി വർക്കല ശിവഗിരി സന്ദർശിച്ചു

FB_IMG_1663129787865

വർക്കല: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുൽ ഗാന്ധി വർക്കല ശിവഗിരി സന്ദർശിച്ചു. രാവിലെ ആറരയോടെയാണ് സന്ദർശനം. ശ്രീ നാരായണ ഗുരുദേവ സമാധിയിലും ശാരദാ മഠത്തിലും പ്രാർഥന നടത്തിയ രാഹുലിന് സ്വാമിമാർ ഊഷ്മളമായ സ്വീകരണം ഒരുക്കി. ഗുരുദേവന്റെ പുസ്തകങ്ങളും സമ്മാനിച്ചു.

രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര ഇന്ന് കൊല്ലം ജില്ലയിലാണ്. നാവായിക്കുളത്ത് നിന്ന് തുടങ്ങുന്ന പദയാത്രയുടെ ആദ്യ ഘട്ടം ചാത്തന്നൂരിൽ സമാപിക്കും. ഉച്ചയ്ക്ക് വിദ്യാർത്ഥികളുമായി രാഹുൽ സംവദിക്കും. വൈകിട്ട് ചാത്തന്നൂരിൽനിന്ന് തുടങ്ങുന്ന രണ്ടാംഘട്ട യാത്ര കൊല്ലം പള്ളിമുക്കിൽ സമാപിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!