കടയ്ക്കാവൂരില്‍ റോഡിലൂടെ നടന്നുപോയ സ്‌ത്രീയെ ആക്രമിച്ച് തെരുവ് നായ. മണനാക്ക് സ്വദേശി ലളിതാമ്മയ്ക്കാണ് കടിയേറ്റത്. രാവിലെ 11 മണിക്ക് റോഡിലൂടെ നടന്നുപോകുന്നതിനിടയിലാണ് തെരുവ് നായ ആക്രമിച്ചത്. ലളിതാമ്മയുടെ മുഖത്തടക്കം കടിയേറ്റു. ഇവരെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
