ആറ്റിങ്ങലിലെ ഓണാഘോഷ പരിപാടികള്‍ക്ക് പരിസമാപ്തിയായി

IMG-20220914-WA0074

ആറ്റിങ്ങൽ:വൈവിധ്യമായ പരിപാടികളോടെ ആറ്റിങ്ങലിലെ ഓണാഘോഷ പരിപാടികള്‍ക്ക് പരിസമാപ്തി. കേരളത്തിന്റെ തനത് കലാരൂപങ്ങളും, വിവിധ വകുപ്പുകൾ അവതരിപ്പിച്ച ഫ്ലോട്ടുകളും നൂറുകണക്കിന് കലാകാരന്‍മാരും അണിനിരന്ന സംസ്ക്കാരിക ഘോഷയാത്ര ജനങ്ങള്‍ ആവേശത്തോടെ സ്വീകരിച്ചു. ഘോഷയാത്ര കടന്നു പോയ വീഥിയില്‍ കാഴ്ചകരായി നൂറുകണക്കിനാളുകള്‍ അണിനിരന്നു. ഡയറ്റ് സ്‌കൂളില്‍ നടന്ന സമാപന സമ്മേളനം ഒ. എസ്. അംബിക എം എൽ എ ഉദ്ഘാടനം ചെയ്തു.ചലച്ചിത്ര താരം മാളവിക മുഖ്യ അതിഥി ആയിരുന്നു.

 

ഇത്തവണത്തെ ഓണാഘോഷം ജനങ്ങൾ ആവേശത്തോടെ ഏറ്റെടുത്തു വെന്ന് ഉദ്ഘാ ടകയായ എം എൽ എ പറഞ്ഞു. ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. കുമാരി അധ്യക്ഷത വഹിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണവും നടി മാളവിക മേനോൻ നടത്തി. ഘോഷയാത്ര കമ്മിറ്റി ചെയര്‍മാന്‍ ആർ. രാജു സ്വാഗത പ്രസംഗം നടത്തി. ചടങ്ങിൽ വിവിധ രാഷ്രീയ സാംസ്‌കാരിക പ്രവർത്തകർ പങ്കെടുത്തു.

 

കൊവിഡിനും പ്രളയത്തിനും ശേഷം നടന്ന ഓണാഘോഷത്തിന് വന്‍ വരവേല്‍പ്പാണ് ആറ്റിങ്ങല്‍ നല്‍കിയത്. 13 ദിവസം നീണ്ടുനിന്ന ഒദ്യോഗിക ഓണാഘോഷം’ ആറ്റിങ്ങൽ ഫെസ്റ്റ് 2022′ പ്രദേശത്തെ ചെറുകിട കച്ചവടക്കാര്‍ക്കും പുത്തന്‍ ഉണര്‍വ് നല്‍കി. ജില്ലയില്‍ 32 വേദികളിലായി വിവിധ കലാപരിപാടികളോടെ വിപുലമായ രീതിയിലാണ് ഇത്തവണത്തെ ഓണാഘോഷം നടന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular