തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നവരാത്രി ഉത്സവം പ്രമാണിച്ച് വലിയ ഗണപതിഹോമം 23 മുതൽ ഒക്ടോബർ 4 വരെ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.വലിയ ഗണപതിഹോമത്തിന് ഭക്തർക്ക് വഴിപാടായി 1,000 രൂപ കംപ്യൂട്ടർ കൗണ്ടറുകൾ വഴിയും ഓൺലൈൻ വഴിയും അടച്ച് ബുക്കിംഗ് നടത്താം.വിജയദശമി ദിനമായ ഒക്ടോബർ 5ന് രാവിലെ 8.20 മുതൽ വേദവ്യാസ ഭഗവാന്റെ നടയിൽ കുട്ടികളെ എഴുത്തിനിരുത്തും.നവരാത്രി ആരംഭദിവസമായ 23 മുതൽ ഒക്ടോബർ 4 വരെ ക്ഷേത്രത്തിൽ ക്ഷേത്രകലകളുടെ അരങ്ങേറ്റവും നടക്കും.
