തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്ത ഗൗതം അദാനിയുടെ ട്രിവാൻഡ്രം ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (ടിയാൽ) കമ്പനിക്ക് പുതിയ എയ്റോഡ്രം ലൈസൻസ് ലഭിച്ചു. സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലാണ് ലൈസൻസ് അനുവദിച്ചത്. നേരത്തെ എയർപോർട്ട് അതോറിറ്റിയുടെ ലൈസൻസ് ഉപയോഗിച്ചാണ് വിമാനത്താവളം പ്രവർത്തിച്ചിരുന്നത്. ഓപ്പറേഷൻ, സുരക്ഷ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയടക്കം പരിശോധിച്ച ശേഷമാണ് ഡി.ജി.സി.എ പുതിയ ലൈസൻസ് അനുവദിച്ചത്.
