തെരുവുനായ കുറുകെ ചാടി; സ്‍കൂട്ടറില്‍ നിന്നുവീണ് വനിതാ കണ്ടക്ടർക്കും മകനും പരിക്ക്

IMG_20220916_135411

 

കണിയാപുരം: തെരുവുനായ കുറുകെ ചാടി സ്‍കൂട്ടറില്‍ നിന്നുവീണ് വനിതാ കണ്ടക്ടർക്കും മകനും പരിക്ക്. കെഎസ്‍ആര്‍ടിസി കണിയാപുരം ഡിപ്പോയിലെ കണ്ടക്ടറായ പ്രീതാ സന്തോഷിനും (45) മകൻ അഭിമന്യുവിനുമാണ് (18) പരിക്കേറ്റത്.ഇന്ന് വെളുപ്പിന് അഞ്ചരയോടെ പതിനാറാം മൈലിന് സമീപമാണ് അപകടം നടന്നത്. ഡ്യൂട്ടിക്കായി കണിയാപുരത്തേക്ക് വരുന്നവഴി വളവിൽ തെരുവുനായ കുറുകെ ചാടുകയായിരുന്നു. നിയന്ത്രണം വിട്ട സ്‍കൂട്ടറില്‍ നിന്നും വീണ് പ്രീതയ്ക്കും മകനും കൈയ്ക്കും കാലിനും പരിക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!