ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി 20 മത്സരം; ടിക്കറ്റ് വിൽപ്പന നാളെ മുതൽ

IMG_20220917_130217

തിരുവനന്തപുരം : ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 28-നു നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന 19-നു തുടങ്ങും. ഓൺലൈൻ ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം നടൻ സുരേഷ് ഗോപി നിർവഹിക്കും. ടിക്കറ്റ് നിരക്ക് അടുത്തദിവസം തീരുമാനിക്കും.രണ്ടുവർഷത്തിനുശേഷമാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം അന്താരാഷ്ട്ര മത്സരത്തിനു വേദിയാകുന്നത്.ടി20 ലോകകപ്പിനു മുൻപുള്ള ഇന്ത്യയുടെ അവസാന പരമ്പരയിലെ ആദ്യ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. 25-ന് ഹൈദരാബാദിൽ ഓസ്‌ട്രേലിയയുമായുള്ള മത്സരശേഷം ഇന്ത്യൻ ടീം തിരുവനന്തപുരത്തെത്തും. ദക്ഷിണാഫ്രിക്കൻ ടീം മത്സരത്തിനു നാലുദിവസം മുൻപ് എത്തുമെന്നാണ് സൂചന.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!