തിരുവനന്തപുരം : ഓണം ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയ അനൂപ് ഭാഗ്യക്കുറി വകുപ്പിൽ ടിക്കറ്റ് കൈമാറി. ബന്ധുക്കളുടെയും ഭാര്യയുടെയും സാന്നിധ്യത്തിൽ ലോട്ടറി ഡയറക്ടർ എബ്രഹാം റെന്നിനാണ് ടിക്കറ്റ് കൈമാറിയത്. നടപടി ക്രമങ്ങൾ എല്ലാം തന്നെ പൂർത്തിയാക്കിയ ശേഷം അനവൂപിന്റെ അക്കൗണ്ടിലേക്ക് തുക എത്തും. കഴിഞ്ഞ ദിവസമായിരുന്നു ഈ വർഷത്തെ 25 കോടിയുടെ തിരുവോണം ബമ്പർ നറുക്കെടുപ്പ് നടന്നത്. TJ 750605 എന്ന ടിക്കറ്റിലൂടെയാണ് അനൂപിന് ഭാഗ്യം ലഭിച്ചത്. തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ അനൂപ് ഓട്ടോ ഡ്രൈവറാണ്.
