ആധാര്‍ -വോട്ടര്‍ ഐഡി ബന്ധിപ്പിക്കല്‍ മൂന്ന് ലക്ഷം കടന്നു: ജില്ലയില്‍ ക്യാംപയിന്‍ ഊര്‍ജിതം

aadhar

തിരുവനന്തപുരം :ആധാര്‍ കാര്‍ഡ് വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാന്‍ നടത്തുന്ന ക്യാംപയിനില്‍ ജില്ലയില്‍ ഇതുവരെ പങ്കാളികളായത് 3,41,986 പേര്‍. വര്‍ക്കല മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ആധാര്‍-വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിച്ചത്. വര്‍ക്കലയില്‍ ഇതുവരെ 65,321 പേര്‍ ആധാര്‍- വോട്ടര്‍ പട്ടിക ബന്ധിപ്പിച്ചു. കൂടുതല്‍ പേരെ ക്യാംപയിന്റെ ഭാഗമാക്കുമെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് പറഞ്ഞു.

 

ഓരോ നിയോജകമണ്ഡലത്തിലും സമയാധിഷ്ഠിതമായി ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കല്‍ പ്രക്രിയ 100 ശതമാനം പൂര്‍ത്തീകരിച്ച ബി.എല്‍.ഓമാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും മെമെന്റോകളും കളക്ടര്‍ വിതരണം ചെയ്തു. ഇതോടൊപ്പം സമ്മതിദായക ദിനമായ ജനുവരി 25 ന് നടന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള പോസ്റ്റര്‍ രചന, ഷോര്‍ട്ട് ഫിലിം മത്സരങ്ങളിലെ വിജയികള്‍ക്കുള്ള മെമെന്റോയും കളക്ടര്‍ വിതരണം ചെയ്തു.

 

ആധാര്‍-വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കല്‍ നടപടിയുടെ ഭാഗമായി നാരകത്തിന്‍കാലയിലുള്ള ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്കായി പ്രത്യേക ക്യാമ്പ് നാളെ  (സെപ്റ്റംബര്‍ 20) നടത്തും. ക്യാമ്പില്‍ അസിസ്റ്റന്റ് കളക്ടര്‍ റിയ സിങ് പങ്കെടുക്കും. അതോടൊപ്പം കൂടുതല്‍ പേരെ ഈ പ്രക്രിയയില്‍ പങ്കാളികളാക്കുന്നതിന്റെ ഭാഗമായി ജില്ലയിലുള്ള എല്ലാ കോളേജുകളിലും ഈ മാസം 31ന് മുന്‍പ് ക്യാമ്പുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular