വിഴിഞ്ഞം: അടിമലത്തുറയിൽ 9 പേരെ തെരുവു നായ കടിച്ചു. ഇന്നലെ പുലർച്ചെ 6 മണിയോടെ വീടു തുറന്നു പുറത്തിറങ്ങിയ പുരുഷന്മാരെയും വീട്ടു ജോലികളിലേർപ്പെട്ടിരുന്ന സ്ത്രീകളെയുമാണ് നായ ഓടിയെത്തി കടിച്ചത്. അടിമലത്തുറ സ്വദേശികളായ ജോസ്(15), ജോർജിന(52), ലില്ലി (57), സെൽവൊറി(60) തോമിനി(52) മാർട്ടിൻ (40),ലൂസി(49), പത്രോസ് (33), കിച്ചു(22) എന്നിവർക്കാണ് കടിയേറ്റത്.പരുക്കേറ്റവരിൽ ലൂസിയെ മെഡിക്കൽ കോളജ് ആശുപത്രിയിലും ശേഷിച്ചവരെ ജനറൽ ആശുപത്രി, പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും എത്തിച്ചു
