ഗ്രീൻഫീൽഡ് സ്റ്റേഡിയം മികച്ച രീതിയിൽ സംരക്ഷിക്കണം: സുരേഷ് ഗോപി

IMG_20220920_195430_(1200_x_628_pixel)

തിരുവനന്തപുരം:കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം മികച്ച രീതിയിൽ സംരക്ഷിച്ച് കായിക വളർച്ചയ്ക്ക് ഉപയോഗപ്പെടുത്താൻ എല്ലാവരും ശ്രമിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി-20 മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒളിമ്പിക്സ് പോലുള്ള വലിയ കായിക മത്സരങ്ങൾക്ക് വേദിയൊരുക്കാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

സഞ്ജു സാംസണെപ്പോലെ പ്രതിഭയുള്ള താരങ്ങൾക്ക് അർഹമായ പ്രാധാന്യം ലഭിക്കുന്നതിൽ വീഴ്ച വന്നിട്ടുണ്ടെന്ന് മുൻ എം.പി പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. കഴിവ് തെളിയിച്ച് റിസൾട്ട് കാട്ടിക്കൊടുത്തിട്ടും തഴയുന്നതാണ് പ്രവണത. ഇനിയെന്താണ് അദ്ദേഹം ചെയ്യേണ്ടത്. രാജ്യമാണ് ജയിക്കേണ്ടതെന്ന സഞ്ജുവിന്റെ അഭിപ്രായം എല്ലാവരും മാതൃകയാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!