വിഴിഞ്ഞം തുറമുഖ വിരുദ്ധസമരം 36 ദിവസം പിന്നിട്ടു

FB_IMG_1663154046324

 

വിഴിഞ്ഞം : ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തുറമുഖ വിരുദ്ധസമരം 36 ദിവസം പിന്നിട്ടു. ഇതിന്റെ ഭാഗമായി നടത്തുന്ന നിരാഹാര സമരം തുടരുന്നു. പുല്ലുവിള സഹവികാരി സജിത് സോളമൻ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു.ഫാ. ജോസ് വർഗീസ്, മൈക്കിൾ, എൽബോറി, അമലാ ഷാജി, ഉഷാ എൽ. സെൽവറാണി എന്നിവരാണ് നിരാഹാരമനുഷ്ഠിച്ചത്. പുല്ലുവിള ഇടവകയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളാണ് സമരത്തിന് ഐക്യദാർഢ്യമറിയിച്ച് എത്തിയത്.വൈകീട്ട് അഞ്ചുമുതൽ പരുത്തിയൂർ ഇടവകയുടെ നേതൃത്വത്തിൽ നിരാഹാരസമരം തുടങ്ങി. ഫാ. തിയോഡേഷ്യസ്, ഫാ. ഷാജീൻ ജോസ്, കെ.എൽ.സി.എ. വിഴിഞ്ഞം ജനറൽ സെക്രട്ടറി ജോയ് ജെറാഡ് തുടങ്ങിയവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular