കരമനയാറിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

IMG_20220921_095138_(1200_x_628_pixel)

ആര്യനാട്: കരമനയാറിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെ കാണാതായ എലിയാവൂർ ആശുപത്രി ജംക്‌ഷന് സമീപം കല്ലുവിളാകത്ത് വീട്ടിൽ വി.വിനീഷി (30) ന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ ഉച്ചയോടെ സ്കൂബ ടീം ആണ് മൃതദേഹം കണ്ടെത്തിയത്.തിങ്കൾ വൈകിട്ട് 4 ഓടെ ആണ് വിനീഷും സുഹൃത്ത് തമിഴ്‌നാട് സ്വദേശി ഏകലവ്യനും തോളൂർ ആറാട്ട് കടവിൽ കുളിക്കാൻ ഇറങ്ങിയത്.

ഇതിനിടെ ഏകലവ്യൻ നീന്തി തിരികെ നോക്കിയപ്പോൾ വിനീഷിനെ കാണാനില്ല. തുടർന്ന് ഫയർഫോഴ്സ് എത്തിയെങ്കിലും ആഴമുള്ളതിനാൽ തിരച്ചിൽ നടത്താൻ ‍കഴിഞ്ഞില്ല. ഇന്നലെ രാവിലെ ഫയർഫോഴ്സും സ്കൂബ ടീമും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെ ആണ് മൃതദേഹം കണ്ടെത്തിയത്. വിജയന്റെയും വനജ കുമാരിയുടെയും മകനാണ്. ഭാര്യ സൂര്യ. മകൻ ആദിദേവ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!