നെടുമങ്ങാട് : സമൂഹമാധ്യമംവഴി പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആനാട് നെട്ടറക്കോണം കൃഷ്ണ വിലാസത്തിൽ രാഹുൽ(27) ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ പാർപ്പിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഇവരെ വീട്ടിൽ താമസിപ്പിച്ചതിന് രാഹുലിന്റെ ബന്ധു വൈക്കം ചെമ്മനത്തുക്കര സ്വദേശി ബിജു(50)വിനെയും അറസ്റ്റുചെയ്തു. നെടുമങ്ങാട് ഡിവൈ.എസ്.പി. സ്റ്റുവർട്ട് കീലർ, സി.ഐ. എസ്.സതീഷ്‌കുമാർ, എസ്.ഐ.മാരായ സൂര്യ, ഭുവനചന്ദ്രൻ തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
