തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിലെ പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയതായി ലത്തീന്‍ രൂപത വികാരി ജനറല്‍ ഫാ.യൂജിന്‍ പെരേര മാധ്യമങ്ങളോടു പറഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യൂജിന്‍ പെരേര.സമരസമിതി ഗവര്‍ണര്‍ക്കു നിവേദനം നല്കി. സമരസമിതി മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളെല്ലാം ഗവര്‍ണര്‍ അനുഭാവപൂര്‍വം പരിഗണിച്ചതായി യൂജിന്‍ പെരേര പറഞ്ഞു. കേന്ദ്ര ഇടപെടല്‍ ഉണ്ടാകാന്‍ ആകുന്നതെല്ലാം ചെയ്യാമെന്ന് പറഞ്ഞ ഗവര്‍ണര്‍ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിക്കാമെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു
