തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണകേസിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിൻ ആണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ളത്.എ.കെ.ജി സെന്ററിനെതിരെ സ്ഫോടക വസ്തു എറിഞ്ഞത് മൺവിള സ്വദേശിയായ ജിതിനാണെന്നാണ് പൊലീസ് പറയുന്നത്
