വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണമൊരുക്കി ചെമ്മരുതി പഞ്ചായത്ത്

IMG-20220922-WA0051

ചെമ്മരുതി:ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ  എൽ.പി സ്കൂളുകളിൽ  സൗജന്യ പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ  ഉദ്ഘാടനം വി. ജോയി എം.എൽ.എ നിർവഹിച്ചു. ജനകീയ ആസൂത്രണ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ആറ് എൽ. പി സ്കൂളുകളിലും പ്രഭാത ഭക്ഷണ പദ്ധതി നടപ്പാക്കുമെന്ന്എം. എൽ. എ പറഞ്ഞു.

പനയറ ഗവൺമെന്റ് എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലിനി എസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാ നളൻ,  വാർഡ് മെമ്പർ ജി.എസ് സുനിൽ, ഹെഡ്മിസ്ട്രെസ്  ബീന  തുടങ്ങിയവർ  പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!