തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ കസ്റ്റഡിയില്‍ എടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജിതിന്‍ കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച് അറിയിച്ചു.12: 30നാണ് ജിതിന്റെ അറസ്റ്റ് ക്രൈംബ്രാഞ്ച് ഒദ്യോഗികമായി രേഖപ്പെടുത്തിയത്. കുറ്റസമ്മതമൊഴി രേഖപ്പടുത്തുന്ന നടപടികള്‍ പുരോഗമിക്കുന്നത്. വൈകീട്ട് നാലുമണിക്ക് ജിതിനെ വൈദ്യപരിശോധനയ്ക്കായി തിരുവനന്തരപുരം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും. അതിന് ശേഷം വഞ്ചിയൂര്‍ ജ്യൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കാനുമാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
