‘കാർഷിക യന്ത്രം സർവം ചലിതം കിളിമാനൂർ’ പദ്ധതിക്ക് തുടക്കം

IMG-20220922-WA0048

കിളിമാനൂർ:കിളിമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത് നടപ്പിലാക്കുന്ന  ‘കാർഷിക യന്ത്രം സർവം ചലിതം കിളിമാനൂർ’ പദ്ധതി   ഒ. എസ്. അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.  പദ്ധതി പ്രകാരം കർഷകർക്ക് സർവീസ് ചാർജ് നൽകാതെ സ്പെയർ പാർട്സ്ന്റെ വില മാത്രം നൽകിക്കൊണ്ട് കേടായ കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി നടത്താം. അതോടൊപ്പം  കാർഷിക കർമസേന, കാർഷിക സേവന കേന്ദ്രം എന്നിവിടങ്ങളിലെ 20 സേവനദായകർക്ക് 15 ദിവസം നീണ്ടുനിൽക്കുന്ന കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റ പണി പരിശീലനവും നൽകുന്നുണ്ട്.

കാർഷിക വികസന കർഷക ക്ഷേമ  വകുപ്പ്, കേരള സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷൻ, കേരള കാർഷിക സർവ്വകലാശാല, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.  കേരള സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. യു. ജയ്കുമാരൻ  പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി. പി. മുരളി ,തൃതല പഞ്ചായത്ത്‌ പ്രതിനിധികൾ, വകുപ്പ് തല ഉദ്യോഗസ്ഥർ,  കർഷകർ തുടങ്ങിയവർ  സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!