ഞങ്ങളെ ആക്രമിക്കരുതേ എന്ന അപേക്ഷയുമായി കെ എസ് ആർ ടി സി

IMG_20220923_111749_(1200_x_628_pixel)

തിരുവനന്തപുരം :  ഞങ്ങളെ ആക്രമിക്കരുതേ എന്ന അപേക്ഷയുമായി കെ എസ് ആർ ടി സി അധികൃതർ രം​ഗത്തെത്തി . കെ എസ് ആർ ടി സിയുടെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് അപേക്ഷ.

 

കെ എസ് ആർ ടി സിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

 

അരുതേ …

ഞങ്ങളോട് …

പ്രതിഷേധിക്കാനും സമരം ചെയ്യാനും സ്വാതന്ത്ര്യമുള്ള, അവകാശമുള്ള നമ്മുടെ നാട് …

പക്ഷേ സമരങ്ങളുടെ കരുത്തുകാട്ടാൻ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കുക …

ഇനിയും ഇത് ഞങ്ങൾക്ക് താങ്ങാനാകില്ല.

പ്രതിഷേധ സമരങ്ങളുടെ കരുത്തുകാട്ടാൻ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവർ ഒന്നു മനസ്സിലാക്കുക … നിങ്ങൾ തകർക്കുന്നത്… നിങ്ങളെത്തന്നെയാണ്. ഇവിടുത്തെ സാധാരണക്കാരന്റെ സഞ്ചാര മാർഗ്ഗത്തെയാണ്…

ആനവണ്ടിയെ തകർത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാർമ്മികമായി വിജയിക്കില്ല എന്നത് തിരിച്ചറിയുക …

ഇന്ന് പല സ്ഥലങ്ങളിലും കെ.എസ്.ആർ.ടി.സി ബസുകൾ ക്കുനേരേയും ജീവനക്കാർക്കു നേരേയും വ്യാപകമായ അക്രമങ്ങൾ നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular