‘സഹായം ചോദിച്ച് എത്തുന്നവരെ കൊണ്ട് പൊറുതിമുട്ടി, പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥ’- നിസ്സഹായാവസ്ഥ വിവരിച്ച് അനൂപ്

IMG_20220919_170014

തിരുവനന്തപുരം: സഹായം ചോദിച്ചെത്തുന്നവർ കാരണം സ്വന്തം വീട്ടിൽ പോലും താമസിക്കാൻ പറ്റാത്ത സാഹചര്യമാണ് ഉളളതെന്ന നിസ്സഹായാവസ്ഥ പങ്കുവെച്ച് ഓണം ബമ്പർ ഒന്നാം സമ്മാനം അടിച്ച ശ്രീവരാഹം സ്വദേശി അനൂപ്. ഇതുവരെ പണം കിട്ടിയിട്ടില്ലെന്ന് എത്ര പറഞ്ഞിട്ടും ആളുകൾ വിശ്വസിക്കുന്നില്ല. ഓരോ ദിവസും ഓരോ വീടുകളിൽ മാറി മാറി താമസിക്കുകയാണ്. കുഞ്ഞിന് അസുഖമാണ്. അവനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കഴിയുന്നില്ലെന്നും അനൂപ് പറഞ്ഞു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് അനൂപിന്റെ പ്രതികരണം.

‘ബംപർ അടിച്ചപ്പോൾ വലിയ സന്തോഷമായിരുന്നു എനിക്ക്. സന്തോഷം എന്നു പറഞ്ഞാൽ പിടിച്ചുനിൽക്കാൻ പറ്റാത്ത സന്തോഷം. ഇപ്പം ഓരോ ദിവസം കഴിയും തോറും എന്റെ അവസ്ഥ മാറി മാറി വരികയാണ്. എനിക്ക് ഇപ്പോൾ വെളിയിലേക്ക് ഇറങ്ങാൻ പറ്റുന്നില്ല. ഒരിടത്തേക്ക് പോകാൻ പറ്റുന്നില്ല. ചേച്ചിയുടെ വീട്ടിലടക്കം പലയിടത്തും മാറി മാറിയാണ് നിൽക്കുന്നത്. ഓരോ വീടും കണ്ടുപിടിച്ചാണ് ആളുകൾ വരുന്നത്.’

‘രാവിലെ മുതൽ സഹായം ചോദിച്ച് തുടങ്ങുകയാണ്. എന്തെങ്കിലും താ മോനെ, എടുത്തു താ മോനെ എന്നൊക്കെ പറഞ്ഞാണ് വരുന്നത്. എല്ലാവരോടും എനിക്ക് പറയാനുള്ളത് ഇതാണ്. എനിക്ക് പൈസ ഇതുവരെ കിട്ടിയിട്ടില്ല. കാഷ് ഇതുവരെ കിട്ടിയിട്ടില്ല. ഞാൻ എത്ര പറഞ്ഞിട്ടും ആരും വിശ്വസിക്കുന്നില്ല.’

‘ചാനലിൽ വന്നപ്പോൾ എനിക്ക് അറിയില്ലായിരുന്നു ഇത്രത്തോളം ഇതാവുമെന്ന്. എല്ലാവരും എന്നെ കണ്ടുകണ്ട് ഒരിടത്തും പോകാൻ പറ്റാത്ത അവസ്ഥയാണ്. കൊച്ചിന് ഒട്ടും വയ്യാതെ നിൽക്കുകയാണ്. അവനെ ഹോസ്പിറ്റലിൽ പോലും കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്.’

‘ഇപ്പോൾ ഇക്കാര്യം പറയുന്ന സമയത്ത് പോലും വീടിന്റെ ​ഗെയ്റ്റിൽ ആൾക്കാർ തട്ടിക്കൊണ്ടിരിക്കുകയാണ്. എത്ര പറഞ്ഞിട്ടും മനസിലാക്കുന്നില്ല. നിങ്ങൾ എല്ലാവരും മനസിലാക്കണം എനിക്ക് പൈസ കിട്ടിയിട്ടില്ല’- അനൂപ് വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!