പ്രായപൂർത്തിയാകാത്ത മകളെ കാണാനെത്തിയ യുവാവിനെ പിതാവ് വെട്ടി പരിക്കേൽപ്പിച്ചു

IMG_20220923_183839_(1200_x_628_pixel)

 

വർക്കല : പ്രായപൂർത്തിയാകാത്ത മകളുടെ അടുത്തേക്ക് മതിൽ ചാടിയെത്തിയ യുവാവിനെ പിതാവ് വെട്ടി പരിക്കേൽപ്പിച്ചു. വർക്കല ബിഎസ്എൻ ടെലഫോൺ എക്സ്ചേഞ്ച്ന് സമീപം വൈകുന്നേരം 3 അര മണിയോടെയാണ് സംഭവം. തന്റെ വീട്ടിൽ അതിക്രമിച്ചു കടന്ന ബാലു എന്ന യുവാവിന്റെ കയ്യിലും മുതുകിലുമാണ് പെൺകുട്ടിയുടെ അച്ഛൻ വെട്ടി പരിക്കേല്പിച്ചത്. 17 വയസ്സുള്ള പെൺകുട്ടിയും ബാലുവും പ്രണയത്തിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇയാൾ ഇതിന് മുൻപും കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും രക്ഷകർത്തകളുടെ പരാതിയിന്മേൽ പോക്സോ കേസിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. 6 മാസം മുൻപ് ശിക്ഷ കഴിഞ്ഞിറങ്ങി എങ്കിലും ഇവർ തമ്മിലുള്ള സ്നേഹബന്ധം തുടർന്നിരുന്നു. ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് ശേഷം കുളിക്കാനായി വീട്ടിലെ ശുചിമുറിയിൽ കുട്ടി കയറുകയും എന്നാൽ കുറച്ചു സമയങ്ങൾക്ക് ശേഷം റോഡിൽ നിന്ന യുവാവ് മതിൽ ചാടി വീട്ടിൽ കയറുകയാണ് ഉണ്ടായത് എന്നും യുവാവിന്റേത് എന്ന് സംശയിക്കുന്ന ഒരു ജോഡി ചെരുപ്പ് കണ്ടതിനെ തുടർന്ന് കുട്ടിയുടെ അച്ഛനെ വിവരം അറിയിക്കുകയായിരുന്നു എന്നും പെൺകുട്ടിയുടെ അമ്മ പറയുന്നു. യുവാവിന്റെ കയ്യിൽ ആയുധം ഉണ്ടായിരുന്നുവെന്നും തന്റെ ഭർത്താവിനെ വെട്ടാൻ ശ്രമിച്ചപ്പോൾ ആണ് ഭർത്താവും ആക്രമിച്ചത് എന്നാണ് പെൺകുട്ടിയുടെ അമ്മ പറയുന്നത്. വീട്ടിലെ വെട്ടുകത്തി എടുത്താണ് പെൺകുട്ടിയുടെ അച്ഛൻ യുവാവിനെ വെട്ടിയത് എന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. കയ്യിലും മുതുകിലും ആഴത്തിൽ പരിക്കേറ്റ യുവാവിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അച്ഛനെയും മകളെയും വർക്കല പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ മൊഴി കൂടി എടുത്തശേഷം മാത്രമേ വിശദമായി വിവരങ്ങൾ നൽകാൻ കഴിയുള്ളൂ എന്ന് പോലീസ് അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!