നവരാത്രി വിഗ്രഹങ്ങൾ അതിർത്തിയിൽ സ്വീകരിച്ച് തിരുവനന്തപുരത്തേക്ക് ആനയിക്കും

IMG_20220924_094726

പാറശ്ശാല : പദ്‌മനാഭപുരത്തുനിന്ന്‌ തിരുവനന്തപുരത്തേക്കു തിരിച്ച നവരാത്രി വിഗ്രഹങ്ങളെ ഇന്ന് സംസ്ഥാന അതിർത്തിയിൽ സ്വീകരിച്ച് സംസ്ഥാനത്തേക്ക് ആനയിക്കും. കളിയിക്കാവിളയിൽ ഇതിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ നടക്കുകയാണ്.ശനിയാഴ്ച ഉച്ചയ്ക്ക് പതിനൊന്നു മണിയോടെ വിഗ്രഹങ്ങൾ കളിയിക്കാവിളയിൽ എത്തുമെന്നാണ് പ്രതീക്ഷ.

ദേവസ്വം, റവന്യൂ, വകുപ്പുകളുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിലാണ് സ്വീകരിക്കുന്നത്. സംസ്ഥാന പോലീസ് ഗാർഡ് ഓഫ് ഓണർ നൽകിയാണ് സ്വീകരിക്കുന്നത്. ശനിയാഴ്ച നടക്കുന്ന സ്വീകരണത്തിൽ സംസ്ഥാന മന്ത്രിമാർ അടക്കമുള്ളവർ പങ്കെടുക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. സ്വീകരണത്തിനുശേഷം ഭക്തരുടെ തട്ടപൂജകൾ സ്വീകരിച്ച് എത്തുന്ന വിഗ്രഹങ്ങൾ ഉച്ചയ്ക്ക് പാറശ്ശാല മഹാദേവർ ക്ഷേത്രത്തിൽ വിശ്രമിക്കും. തുടർന്ന് മൂന്നുമണിയോടെ നെയ്യാറ്റിൻകരയിലേക്ക് യാത്ര തിരിക്കും. ശനിയാഴ്ച വൈകീട്ട് നെയ്യാറ്റിൻകര ശ്രീകൃഷ്ണക്ഷേത്രത്തിലാണ് വിശ്രമം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!