തിരുവനന്തപുരം : കോർപറേഷൻ പരിധിയിലെ വിവിധ വാർഡുകളിൽ ഇന്നും നാളെയുമായി കെട്ടിട നികുതി അടയ്ക്കാം.തിരുമല,പുന്നയ്ക്കാമുഗൾ, തൃക്കണ്ണാപുരം വാർഡുകളിലേത് തിരുമല പ്ലാവിള ജയ് നഗർ റസിഡന്റ്സ് അസോസിയേഷൻ ഹാളിലും പട്ടം വാർഡിലേത് ആദർശ് നഗർ റസിഡന്റ്സ് അസോസിയേഷൻ ഹാളിലും ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. കളിപ്പാൻകുളം,അമ്പലത്തറ വാർഡുകളിലെ കെട്ടിടനികുതി നാളെ രാവിലെ 9.30 മുതൽ 12.30വരെ കമലേശ്വരം പയറ്റുക്കുപ്പം റസിഡന്റ്സ് അസോസിയേഷൻ ഓഫീസിൽ സ്വീകരിക്കും. കുടപ്പനകുന്ന്,ചെട്ടിവിളാകം വാർഡുകളിലേത് പേരൂർക്കട നെടുമ്പ്രം റസിഡന്റ്സ് അസോസിയേഷൻ ഹാളിൽ നാളെ രാവിലെ 10.30 മുതൽ ഒരു മണിവരെയും ശംഖുംമുഖം, വെട്ടുകാട് വാർഡുകളിലെ കെട്ടിടനികുതി ആൾസെയിന്റ്സ് ഐശ്വര്യാ നഗർ റസിഡന്റ്സ് അസോസിയേഷൻ ഓഫീസിൽ നാളെ രാവിലെ 10മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും സ്വീകരിക്കും.
