വിഴിഞ്ഞത്ത് സമരം നടത്തുന്നവരുമായി ചര്‍ച്ചക്കൊരുങ്ങി സിപിഎം

FB_IMG_1663154046324

തിരുവനന്തപുരം: വിഴിഞ്ഞ തുറമുഖ പദ്ധതിക്കെതിരെ സമരം നടത്തുന്നവരുമായി ചര്‍ച്ചക്കൊരുങ്ങി സിപിഎം. ഇന്ന് വൈകുന്നേരം മൂന്നരക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എകെജി സെന്‍ററിൽ വെച്ച് ചർച്ച നടത്തും. കഴിഞ്ഞ ദിവസം വിഴിഞ്ഞം സമരസമിതിയുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ ചർച്ചയിലും സമവായം ആയിരുന്നില്ല. തുടര്‍ന്നാണ് പാര്‍ട്ടി തലത്തില്‍ ഇടപെടാന്‍ തീരുമാനമായത്. ഉന്നയിച്ച ആവശ്യങ്ങളിൽ വ്യക്തമായ ഉറപ്പ് കിട്ടിയില്ലെന്നാണ് കഴിഞ്ഞ ദിവസം സമരസമിതി പ്രതികരിച്ചത്. തുഖമുഖ നിർമ്മാണം നിർത്തി വെക്കില്ലെന്നും സമവായ നിർദ്ദേശങ്ങളിൽ തിങ്കളാഴ്ച നിലപാട് അറിയിക്കാമെന്ന് ലത്തീൻ സഭയെ അറിയിച്ചെന്നുമാണ് സർക്കാരിന്‍റെ പ്രതികരണം.വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ഇത് ആറാം തവണയാണ് മന്ത്രിമാരും സമരസമിതിയും തമ്മിൽ ചർച്ച നടക്കുന്നത് . ഏഴ് ആവശ്യം ഉന്നയിച്ച് നടത്തുന്ന സമരം ഒരു മാസം പിന്നിടുകയാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!