നവരാത്രി വിഗ്രഹ ഘോഷയാത്ര; നഗരത്തിൽ ഗതാഗത നിയന്ത്രണം

FB_IMG_1664084993504

 

തിരുവനന്തപുരം : നവരാത്രി വിഗ്രഹ ഘോഷയാത്രയുമായി ബന്ധപ്പെട്ട് ഞായറാഴ്ച നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നവരാത്രി വിഗ്രഹങ്ങൾ ഘോഷയാത്രയായി പള്ളിച്ചലിൽ 10 മണിയോടുകൂടി എത്തും. തുടർന്ന് രണ്ടു മണിയോടെ കരമനയിലും വൈകീട്ട് 6.30 മണിയോടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും എത്തിച്ചേരും. പള്ളിച്ചൽ മുതൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വരെയുള്ള സ്ഥലങ്ങളിൽ ആവശ്യമായ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടാകും. ഘോഷയാത്ര കടന്നുപോകുന്ന നിരത്തുകളിലും സമീപത്തും വ്യാപാര സ്ഥാപനങ്ങൾക്ക് മുൻപിലും പാർക്കിങ്ങ് അനുവദിക്കില്ലെന്നും പോലീസ്‌ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!