ആറ്റിങ്ങൽ: പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 10 വർഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം വലിയതുറയ്ക്ക് സമീപം താമസിച്ചിരുന്ന ഷമീർ (32) നെയാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ( പോക്സോ) ജഡ്ജി ടി പി പ്രഭാഷ് ലാൽ ശിക്ഷിച്ചത്.2013 കാലയളവിലാണ് സംഭവം. പ്രണയം നടിച്ച് സൗഹൃദത്തിലാക്കിയ ശേഷം പീഡിപ്പിക്കുകയും വീട്ടിൽ നിന്ന് കടത്തിക്കൊണ്ട് പോവുകയും ചെയ്തുവെന്നാണ് കേസ്.
