തിരുവനന്തപുരം :കടൽക്ഷോഭം മൂലം വീടുകൾ നഷ്ടപ്പെട്ട് ബന്ധുവീടുകളിലും, വാടകവീടുകളിലും കഴിഞ്ഞു വന്ന 88 കുടുംബങ്ങൾക്ക് 5500 രൂപ വീതം ധനസഹായം അനുവദിച്ച് ഉത്തരവായി. നേരത്തെ ധനസഹായം ലഭിച്ച കുടുംബങ്ങൾ ഉൾപ്പെടെ ആകെ 140 കുടുംബങ്ങൾക്ക് സഹായം നൽകിയതായും ബാക്കി കുടുംബങ്ങൾക്കുള്ള ധനസഹായ വിതരണം ഉടൻ പൂർത്തിയാക്കുമെന്നും ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.
