കേരള വനിതാ കമ്മിഷന്റെ 25 വര്‍ഷങ്ങള്‍; കരുതലിന്റെ കാല്‍നൂറ്റാണ്ട് ഡോക്യുമെന്ററി പ്രകാശനം ചെയ്തു

IMG-20220926-WA0027

തിരുവനന്തപുരം:കേരള വനിതാ കമ്മിഷന്‍ പ്രവര്‍ത്തനത്തിന്റെ 25 വര്‍ഷങ്ങള്‍ പിന്നിട്ടതിന്റെ ഭാഗമായി തയാറാക്കിയ ഡോക്യമെന്ററി, കരുതലിന്റെ കാല്‍നൂറ്റാണ്ട് പ്രകാശനം ചെയ്തു. തിരുവനന്തപുരം വഴുതയ്ക്കാട് കലാഭവന്‍ തിയറ്ററില്‍ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത് ഡോക്യുമെന്ററിയുടെ പ്രകാശനം നിര്‍വഹിച്ചു. വിവിധ സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കി തയാറാക്കിയ ലഘുചിത്രങ്ങളുടെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. രജതജൂബിലി പിന്നിടുന്ന കേരള വനിതാ കമ്മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഒരു തിരിഞ്ഞുനോട്ടമാണ് ഡോക്യുമെന്ററിയെന്ന് അധ്യക്ഷത വഹിച്ച കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവി പറഞ്ഞു. അംഗങ്ങളായ അഡ്വ. ഷിജി ശിവജി, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, മെമ്പര്‍ സെക്രട്ടറി സോണിയാ വാഷിങ്ടണ്‍, ഡയറക്ടര്‍ ഷാജി സുഗുണന്‍, പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ ശ്രീകാന്ത് എം. ഗിരിനാഥ് എന്നിവര്‍ പങ്കെടുത്തു.
കേരള വനിതാ കമ്മിഷന്റെ രൂപീകരണം മുതലുള്ള 25 വര്‍ഷത്തെ ചരിത്രവും പ്രവര്‍ത്തനങ്ങളും പ്രതിപാദിക്കുന്ന ഡോക്യുമെന്ററി പ്രശ്സത സംവിധായിക വിധു വിന്‍സെന്റ് ആണ് സംവിധാനം ചെയ്തത്. എ.വി. തമ്പാന്‍, കെ.ആര്‍.ജയചന്ദ്രന്‍, വി. പ്രേംചന്ദ് എന്നിവരാണ് ലഘുചിത്രങ്ങളുടെ സംവിധാനം നിര്‍വഹിച്ചത്. സംവിധായകര്‍ക്കുള്ള പുരസ്‌കാര വിതരണവും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ നിര്‍വഹിച്ചു.

കമ്മിഷന്റെ ബോധവത്കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഡോക്യൂമെന്ററിയുടെയും ലഘുചിത്രങ്ങളുടെയും പ്രദര്‍ശനം എല്ലാ ജില്ലകളിലുമായി വരും നാളുകളില്‍ സംഘടിപ്പിക്കും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!