ക്രിസ്‌മസിനെ വരവേൽക്കാൻ ഭീമൻ കേക്ക് മിക്‌സിംഗുമായി ലുലു മാൾ

FB_IMG_1664251190708

തിരുവനന്തപുരം: ക്രിസ്‌മസിനെ വരവേൽക്കാൻ ഭീമൻ കേക്ക് മിക്‌സിംഗുമായി ലുലു മാളിലെ ലുലു ഹൈപ്പർമാർക്കറ്റ്. 25,000 കിലോയിലധികം കേക്കുകൾ തയ്യാറാക്കാനുള്ള 2000 കിലോ ചേരുവകളാണ് ഒരു മണിക്കൂർ കൊണ്ട് മിക്സ് ചെയ്തത്. മാളിലെ ഗ്രാൻഡ് എട്രിയത്തിൽ പ്രത്യേകം തയ്യാറാക്കിയ 20 അടി നീളമുള്ള മേശയിൽ പൊതുജനങ്ങളുടെ സാന്നിദ്ധ്യത്തിലായിരുന്നു കേക്ക് മിക്സിംഗ്.  പ്രീമിയം പ്ലം കേക്ക്, റിച്ച് പ്ലം കേക്ക് തുടങ്ങി പത്തിലധികം വ്യത്യസ്ത ഇനം കേക്കുകളാണ് തയ്യാറാക്കുക. ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ, റീജിയണൽ മാനേജർ അബ്ദുൾ സലീം ഹസൻ, ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ ഇ.വി.രാജേഷ്, മാൾ ജനറൽ മാനേജർ കെ.കെ.ഷെറീഫ്, ബയിംഗ് മാനേജർ സി.എ.റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!