തിരുവനന്തപുരം: ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20യുടെ ആരവത്തിലാണ് തലസ്ഥാനം. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മത്സരമെത്തുന്നത് . നാളെ(സെപ്റ്റംബര്‍ 28) രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. കാര്യവട്ടം ടി20യ്ക്കുള്ള ഒരുക്കങ്ങളെല്ലാം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ടിക്കറ്റുകള്‍ ഭൂരിഭാഗവും വിറ്റഴിഞ്ഞു. മത്സരത്തിനായി ഇരു ടീമുകളും നേരത്തെ തന്നെ തിരുവനന്തപുരത്തെത്തിയിരുന്നു. മത്സരത്തിനായുള്ള അവസാനഘട്ട പരിശീലനം പുരോഗമിക്കുകയാണ്. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കും നിര്‍ണായകമാണ് ഈ പരമ്പര.
