മഴവില്‍ ഇഡലി മുതല്‍ ‘അമൃതം’ ലഡ്ഡു വരെ: കുട്ടികളുടെ മനം കവര്‍ന്ന് പോഷകാഹാര പ്രദര്‍ശനം

IMG-20220928-WA0019

വാമനപുരം :മഴവില്‍ നിറങ്ങളിലും വിവിധ രുചികളിലും തയ്യാറാക്കി വച്ചിരിക്കുന്ന പോഷക ഗുണങ്ങള്‍ ഏറെയുള്ള വിഭവങ്ങള്‍. കൗതുകത്തോടെ രുചി നുകര്‍ന്ന് കുട്ടികള്‍. വാമനപുരം ഗ്രാമ പഞ്ചായത്തിലെ ‘പോഷന്‍ മാ’ പരിപാടികള്‍ക്ക് തുടക്കമായി. കളമച്ചല്‍ അങ്കണവാടിയില്‍ നടന്ന പഞ്ചായത്ത് തല ദേശീയ പോഷണ മാസാചരണ പരിപാടി വാമനപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. ഒ ശ്രീവിദ്യ ഉദ്ഘാടനം ചെയ്തു. പോഷക സമ്പുഷ്ടമായ ആഹാരം പ്രകൃതിദത്ത വസ്തുക്കള്‍ ചേര്‍ത്ത് വിവിധ വര്‍ണ്ണങ്ങളില്‍ തയ്യാറാക്കി കുട്ടികള്‍ക്ക് നല്‍കുന്നത് അവരുടെ ആരോഗ്യം വര്‍ധിപ്പിക്കുമെന്നും ബേക്കറി പലഹാരങ്ങള്‍ കഴിവതും ഒഴിവാക്കി വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണം നല്‍കണമെന്നും പ്രസിഡന്റ് പറഞ്ഞു.

 

അമൃതം പൊടി , ബീറ്റ്‌റൂട്ട്, ക്യാരറ്റ്, മുളപ്പിച്ച പയര്‍, വാഴക്കൂമ്പ്, ചീര, നേത്രക്കായ, കപ്പലണ്ടി, റാഗി തുടങ്ങി പോഷക സമ്പുഷ്ടമായ വിവിധ സാധനങ്ങള്‍ ഉപയോഗിച്ച് തയാറാക്കിയ ലഡ്ഡു മുതല്‍ പായസം വരെയുള്ള വിഭവങ്ങളുടെ പ്രദര്‍ശനം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു പോലെ കൗതുകമായി. അവ പാകം ചെയ്യുന്നതിനുള്ള റെസിപ്പികളും പ്രദര്‍ശിപ്പിച്ചു.

 

വനിത ശിശുവികസന വകുപ്പും, ഐ. സി. ഡി. എസും സംയുക്തമായാണ് ‘പോഷന്‍ മാ 2022’ സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ മാസം പോഷന്‍ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി കുട്ടികള്‍, ഗര്‍ഭിണികള്‍, കൗമാരക്കാര്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരില്‍ പോഷക സമൃദ്ധി ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതിയാണ് ‘പോഷന്‍ മാ’. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ രഞ്ജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് എസ്. കെ ലെനിന്‍, പഞ്ചായത്ത് അംഗങ്ങള്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ലേഖ, ഡോക്ടര്‍ അരുണ്‍ തുടങ്ങിവര്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!