തിരുവനന്തപുരം : നന്തൻകോട് ജംഗ്ഷനിൽ നിർമ്മിച്ച ഹൈടെക്ക് ബസ് ഷെൽട്ടർ അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇരിപ്പിടങ്ങൾ,മൊബൈൽ ചാർജ്ജിംഗ് സ്റ്റേഷൻ,ഫ്രീ വൈഫൈ,സുരക്ഷാ കാമറകൾ, എഫ്.എം റേഡിയോ,മാഗസിൻ സ്റ്റാൻഡ്,വൈദ്യുത വിളക്കുകൾ എന്നിവ ഉൾപ്പെടെയാണ് ബസ് ഷെൽട്ടർ നിർമ്മിച്ചിരിക്കുന്നത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.കെ.എസ് റീന അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ.അനിൽ മുഖ്യാതിഥിയായി. ദിയ മാനേജിംഗ് പാർട്നർമാരായ മനോജ് കുമാർ. ബി.ജി,പ്രസാദ്.വി.എസ്,ക്രിയേറ്റിവ് ഡയറക്ടർ ഗിരീഷ് കുളത്തൂർ,കനക നഗർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജഗതി മോഹനൻ,റിസർവ് ബാങ്ക് ക്വാർട്ടേഴ്സ് റസി.അസോസിയേഷൻ പ്രസിഡന്റ് വിനയകുമാർ.കെ.എസ്, സംഘാടക സമിതി അംഗങ്ങളായ കവടിയാർ സുനിൽ,സബീഷ് ബാബു എന്നിവർ പങ്കെടുത്തു.
