കടയ്ക്കാവൂർ :മണനാക്കിൽ 320ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. കടയ്ക്കാവൂർ പോലീസും ഡാൻസഫ് ടീമും ചേർന്നു നടത്തിയ പരിശോധനയിൽ മണനാക്കിൽ വെച്ച് ഇരുചക്ര വാഹനത്തിൽ വന്ന യുവാക്കളിൽ നിന്ന് 320 ഗ്രാം എംഡിഎംഎ പിടികൂടി. വർക്കല അയിരൂർ സ്വദേശിയായ നിഷാൻ, ചിറയിൻകീഴ് പെരുങ്കുഴി സ്വദേശിയായ ശബരീനാഥ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി മയക്കുമരുന്ന് കേസിലും കൊലപാതക കേസിലും പ്രതിയാണ് പിടിയിലായ ശബരീനാഥ്.
