മാസ്‌ക് വേണം, ഭക്ഷണവും വെള്ളവും കൊണ്ടുവരണ്ട; ടി20 കാണാൻ എത്തുന്നവര്‍ ശ്രദ്ധിക്കുക….

FB_IMG_1664283403214

തിരുവനന്തപുരം: മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം വരുന്നത്.  വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. ടി20 ലോകകപ്പിന് മുമ്പ് നടക്കുന്ന അവസാന പരമ്പരയായതിനാല്‍ വന്‍ പ്രാധാന്യത്തോടെയാണ് ടീം മാനേജ്‌മെന്റും ആരാധകരും കാണുന്നത്. പ്രാധാന്യമേറിയ മത്സരം കാണുന്നതിന് മുമ്പ് സ്റ്റേഡിയത്തിലെത്തുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.മത്സരം കാണാന്‍ വരുന്നവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരണം. ടിക്കറ്റ് സ്‌കാന്‍ ചെയ്യുന്നതിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡ് കൂടി പരിശോധിച്ചാവും സ്റ്റേഡിയത്തിനുള്ളിലേക്ക് കടത്തി വിടുക. 4.30 മുതല്‍ കാണികളെ സ്റ്റേഡിയത്തിലേക്ക് കയറ്റിവിടും. 14 ഗേറ്റുകള്‍ വഴിയാണ് പ്രവേശനം. മത്സരം ഒരു പന്ത് പോലും എറിയാനാവാതെ ഉപേക്ഷിച്ചാല്‍ ആരാധകര്‍ക്ക് ടിക്കറ്റ് തുക മുഴുവന്‍ ലഭിക്കും.

 

മാസ്‌ക് പ്രധാനമാണ്. ധരിച്ചില്ലെങ്കില്‍ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശനം ലഭിക്കില്ല. തീപ്പെട്ടി, സിഗരറ്റ്, മൂര്‍ച്ചയേറിയ സാധനങ്ങള്‍, ഭക്ഷണം, വെള്ളം എന്നിവയും സ്റ്റേഡിയത്തിനുള്ളിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ല. പ്രകോപിക്കുന്ന രീതിയിലുള്ള എന്തെങ്കിലും രേഖപ്പെടുത്തിയ വസ്ത്രങ്ങളും ബാനറുകളും സ്റ്റേഡിയത്തില്‍ കൊണ്ടുവരരുത്.ഭക്ഷണവും വെള്ളവും ഗാലറിയിലെ കൗണ്ടറുകളില്‍ ലഭിക്കും. 28 ഫുഡ് കൗണ്ടറുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 12 കുടുംബശ്രീ കൗണ്ടറുകളുണ്ട്. ചിക്കന്‍ ബിരിയാണി, ചപ്പാത്തി, പെറോട്ട, ചിക്കന്‍, വെജിറ്റബിള്‍ കറി എന്നിവയ്‌ക്കൊപ്പം സ്‌നാക്ക്‌സ്, ചായ എന്നിവയും ലഭിക്കും. വെള്ളത്തിന് വേണ്ടി മാത്രം 17 കൗണ്ടറുകളുണ്ട്. വെള്ളത്തോടെ കുപ്പി ഗ്രൗണ്ടിലേക്ക് വലിച്ചെറിയുന്ന സാഹചര്യം ഒഴിവാക്കാന്‍ തുറന്നതിന് ശേഷമാണ് നല്‍കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!