തിരുവനന്തപുരം: ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ടി20യിൽ ഇന്ത്യക്ക് ടോസ്. നായകൻ രോഹിത് ശർമ്മ ദക്ഷിണാഫ്രിക്കയെ ആദ്യം ബാറ്റ് ചെയ്യാൻ അയച്ചു. ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഹാർദിക് പാണ്ഡ്യയ്ക്കും ഭുവനേശ്വർ കുമാറിനും വിശ്രമം അനുവദിച്ചു. ഋഷഭ് പന്തിനും അർഷ്ദീപ് സിങ്ങിനും അവസരം ലഭിച്ചു. ദീപക് ചാഹർ, രവിചന്ദ്രൻ അശ്വിൻ എന്നിവർക്കും ടീമിൽ അവസരം ലഭിച്ചിട്ടുണ്ട്
