കാര്യവട്ടം ട്വൻറി20യിൽ ഇന്ത്യയ്ക്ക് മിന്നും ജയം. പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിന് തോൽപ്പിച്ചു. കെ എൻ രാഹുലും സൂര്യകുമാർ യാദവും അർദ്ധ സെഞ്ച്വറി നേടി.ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെടുത്തു. തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ബൗളര്‍മാരാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. 41 റണ്‍സെടുത്ത കേശവ് മഹാരാജാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍.
