ഒടുവിൽ രേഷ്മയ്ക്ക് വീട്ടിലെത്തി കൺസഷൻ പാസ് നൽകി കെഎസ്ആർടിസി

IMG_20220929_084650_(1200_x_628_pixel)

തിരുവനന്തപുരം: കൺസഷൻ പാസ് പുതുക്കാനെത്തിയപ്പോൾ ഉണ്ടായ സംഭവങ്ങൾക്കൊടുവിൽ പ്രേമനന്റെ മകൾ രേഷ്മയ്ക്ക് കൺസഷൻ പാസ് നൽകി കെഎസ്ആർടിസി. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെ കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോയിലെ രണ്ട് ജീവനക്കാർ വീട്ടിലെത്തിയാണ് പാസ് കൈമാറിയത്. സെപ്തംബർ 20ന് കൺസഷൻ പാസ് പുതുക്കാൻ എത്തിയപ്പോഴാണ് കെഎസ്ആർടിസി ജീവനക്കാർ ചേർന്ന് പ്രേമനനെയും മകളെയും മർദിച്ചത്. അന്ന് പാസ് പുതുക്കാനുള്ള പണം അടച്ച് അപേക്ഷ നൽകിയിരുന്നു. ജീവനക്കാരുടെ അതിക്രമം വലിയ ചർച്ചയായ സാഹചര്യത്തിലാണ് കെഎസ്ആർടിസിയുടെ തെറ്റുതിരുത്തൽ. തിനിടയിൽ കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരി​ഗണിക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!