തിരുവനന്തപുരം:എകെജി സെൻ്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ പ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന് ജാമ്യമില്ല.ജിതിൻ്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ജിതിന് ജാമ്യം നല്‍കരുതെന്ന ക്രൈംബ്രാഞ്ച് ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കോടതി നടപടി. പ്രതി അന്വേഷണവുമായി സഹകരിച്ചില്ലെന്നും പ്രതിക്ക് ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം . സാധാരണക്കാരനായ ജിതിന് തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ കഴിയില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം.
