വിഴിഞ്ഞം തുറമുഖ നിർമാണം തടസ്സപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് സർക്കാർ

FB_IMG_1661511707283

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണം തടസ്സപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് സർക്കാർ. തൊഴിലാളികൾക്ക് തടസങ്ങളുണ്ടാകില്ല. വാഹനങ്ങൾ തടയാൻ അനുവദിക്കില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സമരക്കാരിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നൽകിയ ഹരജിയിലാണ് സർക്കാരിന്റെ വിശദീകരണം.വിഴിഞ്ഞം തുറമുഖ നിർമാണ പ്രദേശത്ത് തൊഴിലാളികൾക്കും ജീവനക്കാർക്കും തടസമില്ലാതെ പ്രവേശിക്കാൻ നടപടികൾ സ്വീകരിക്കുമെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. നിർമാണ സ്ഥലത്ത് പ്രവേശിക്കാൻ തൊഴിലാളികൾക്ക് തടങ്ങളില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വാഹനങ്ങൾക്കും തടസമില്ലാതെ പ്രവേശിക്കാൻ അനുവദിക്കുമെന്ന് സ്റ്റേറ്റ് അറ്റോർണി കോടതിയെ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!