നേമം : കല്ലിയൂർ കാക്കാമൂല കായൽക്കരയിൽ വി.എസ്.എസ്.സി.യുടെ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കാക്കാമൂല വലിയവിള വീട്ടിൽ രാജന്റെയും ഷീജയുടെയും മകൻ ഷിജിൻ രാജ് (26) ആണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ ഏഴരയോടെ പൂങ്കുളം ഭാഗത്തേക്കു പോവുകയായിരുന്ന ബസും എതിർഭാഗത്തുനിന്നുവന്ന ഷിജിൻരാജിന്റെ ബൈക്കുമാണ് കൂട്ടിയിടിച്ചത്.ഗുരുതരമായി പരിക്കേറ്റ ഷിജിൻ രാജിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഷിജിൻ രാജ് ഓട്ടോ ഡ്രൈവറാണ്. സഹോദരി ഷിജിന രാജ്. നേമം പോലീസ് കേസെടുത്തു.
