വയോജനങ്ങളെ ആദരിച്ച് കളക്ടര്‍

FB_IMG_1664641324516

തിരുവനന്തപുരം :അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് വയോജനങ്ങളെ ആദരിച്ചു. മുതിര്‍ന്ന സമ്മതിദായകര്‍ക്കുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ സന്ദേശവും കളക്ടര്‍ കൈമാറി. മുതിര്‍ന്ന പൗരന്മാരുടെ പങ്കാളിത്തം യുവജനങ്ങള്‍ക്ക് മാതൃകയും അവരുടെ അനുഭവങ്ങള്‍ ഉത്തമ ഉദാഹരണങ്ങളുമാണെന്ന് കളക്ടര്‍ പറഞ്ഞു.

 

മുതിര്‍ന്ന പൗരന്മാര്‍, അംഗപരിമിതരായ വോട്ടര്‍മാര്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ വീല്‍ ചെയര്‍,റാമ്പുകള്‍, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍, സൗജന്യ യാത്രാ സൗകര്യങ്ങള്‍, വരി നില്‍ക്കാതെ വോട്ടെടുപ്പില്‍ പങ്കെടുക്കാനുള്ള അവകാശം തുടങ്ങിയ നിരവധി സൗകര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കുന്നതായി സന്ദേശത്തില്‍ പറഞ്ഞു. കളക്ടറുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ ഏഴ് വയോജനങ്ങളെ ആദരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!