ദമ്പതികളുടെ കൊലപാതകം; വർഷങ്ങൾ നീണ്ട പക !

IMG_20221001_172439

കിളിമാനൂർ: കിളിമാനൂരിലെ ദമ്പതികളുടെ കൊലപാതകം മുൻവൈരാഗ്യം മൂലം. പനപ്പാംകുന്ന് സ്വദേശി ശശിധരൻ നായരാണ് കൊച്ചാലുംമൂട് സ്വദേശികളായ പ്രഭാകരക്കുറുപ്പിനെയും ഭാര്യ കുമാരിയെയും പെട്രോൾ ഒഴിച്ച് തീക്കൊളുത്തി കൊന്നത്. 29 വർഷം നീണ്ട പകയാണ് ആക്രമണത്തിലേക്ക് ശശിധരൻ നായരെ എത്തിച്ചത്.ശശിധരന്‍റെ മകനെ ഗൾഫിൽ പോകാൻ പ്രഭാകരക്കുറുപ്പ് സഹായിച്ചിരുന്നു. എന്നാല്‍ പ്രഭാകരക്കുറുപ്പ് ഉറപ്പ് നല്‍കിയ ജോലിയല്ല മകന് ലഭിച്ചത്. ഇതിൽ മനംനൊന്ത് മകൻ ആത്മഹത്യ ചെയ്‌തിരുന്നു. സഹോദരൻ മരിച്ച വിഷമത്തിൽ ശശിധരന്‍റെ മകളും ജീവനൊടുക്കി.

ഈ സംഭവങ്ങളെ തുടർന്ന് പ്രഭാകരക്കുറുപ്പിനെതിരെ ശശിധരൻ കേസ് കൊടുത്തിരുന്നു. എന്നാൽ ഈ കേസിൽ പ്രഭാകരക്കുറുപ്പിനെ കുറ്റവിമുക്തനാക്കി കഴിഞ്ഞ ദിവസം കോടതി വിധി പുറപ്പെടുവിച്ചു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!