തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാർ അച്ഛനേയും മകളേയും മർദ്ദിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ നാലാം പ്രതി മെക്കാനിക്ക് അജികുമാറാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. പന്നിയോട് നിന്നാണ് ഇയാൾ പിടിയിലായത്. രണ്ടു പേരെയാണ് കേസുമായി ബന്ധപ്പെട്ട് ഇതുവരെ പിടികൂടിയത്. സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരനായ സുരേഷ് കുമാറിനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു.
