പാറശ്ശാല : മൂന്നു ദിവസം മാത്രം പ്രായമായ നായ്ക്കുട്ടികളെ കല്ലെറിഞ്ഞു കൊലപ്പെടുത്തിയ നിലയിൽ. കാരോട് വെൺകുളത്തിനു സമീപമാണ് ശനിയാഴ്ച രാവിലെ മിണ്ടാപ്രാണികളെ അരുംകൊല ചെയ്തത്. ഇവിടുത്തെ രാജീവ് ഗാന്ധി സ്മാരക മന്ദിരത്തിനു സമീപത്തു കഴിയുന്ന പട്ടിയുടെ കുഞ്ഞുങ്ങളെയാണ് കൊലപ്പെടുത്തിയത്.ആറു കുഞ്ഞുങ്ങളിൽ രണ്ടു കുഞ്ഞുങ്ങൾ കല്ലേറിൽ ചത്ത നിലയിലാണ്. മറ്റ് നാലു കുട്ടികളിൽ മൂന്നെണ്ണത്തിനു ജീവൻ അവശേഷിക്കുന്നുണ്ടെങ്കിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഈ കെട്ടിടത്തിനു സമീപത്തായി കഴിഞ്ഞുവരുന്ന ജൂലിയെന്ന പട്ടിയുടെ കുഞ്ഞുങ്ങളെയാണ് കൊന്നത്.
