തിരുവനന്തപുരം : അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അവഹേളിക്കുന്ന രീതിയിൽ വാട്സാപ് സന്ദേശമയച്ച പൊലീസുകാരന് സസ്പെൻഷൻ. കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺമാനും മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ സിപിഒയുമായ ഉറൂബിനെയാണ് സസ്പെൻഡ് ചെയ്തത്. സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻകുമാറാണ് നടപടിയെടുത്തത്.
