വിഴിഞ്ഞം: തുറമുഖ നിർമ്മാണ കവാടത്തിൽ ലത്തീൻ അതിരൂപത നേതൃത്വത്തിൽ നടക്കുന്ന സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തുറമുഖം പ്രാദേശിക കൂട്ടായ്‌മ അനിശ്ചിതകാല ഉപവാസം ആരംഭിച്ചു. ട്രിവാൻഡ്രം ചെമ്പർ ഒഫ് കോമേഴ്‌സ് ഗവേണിംഗ് കൗൺസിൽ അംഗം സനൽ കുമാർ ഉദ്ഘാടനം ചെയ്‌തു. ജനകീയ കൂട്ടായ്‌മ കൺവീനർ വെങ്ങാനൂർ ഗോപകുമാർ, റാവുത്തർ ഫൗണ്ടേഷൻ പ്രസിഡന്റ് നൂറനാട് ഷാജഹാൻ, മുക്കോല സന്തോഷ്, സതികുമാർ, ഓമന, ഡാനിയൽ, വാഞ്ചു, വിക്രന്ത്, കരിച്ചാൽ ജയകുമാർ, മുല്ലൂർ ശ്രീകുമാർ, അജിത്, ലേഖ, മോഹനചന്ദ്രൻ നായർ, ചൊവര സുനിൽ,ജഗദീശ്വരി എന്നിവർ സംസാരിച്ചു.
